കേരളത്തിൽ നിന്ന് അധിക സർവീസുകളുമായി ജെറ്റ് എയർവെയ്‌സ്

പ്രളയത്തെ തുടർന്ന് യാത്ര മുടങ്ങിയവർക്കായി കേരളത്തിൽ ഞായറാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിച്ച് ജെറ്റ് എയർവെയ്‌സ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് എല്ലാ സർവ്വീസുകളും.
21, 22 തീയതികളിലായി ആറ് അന്താരാഷ്ട്ര സർവീസുകളും ഞായറാഴ്ച മുതൽ 26 വരെയുള്ള എല്ലാ ദിവസങ്ങളിലും നാല് വീതം ആഭ്യന്തര സർവീസുകളുമാണ് നടത്തുക.
21ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെടുന്ന വിമാനം 10.35 ഓടെ അവിടെ എത്തും. തിരിച്ച് ദുബായിൽ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും.
22ാം തിയതിയും ഇതേ സമയത്ത് ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സർവീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്ക് ഒരു സർവീസുണ്ട്. തിരിച്ച് 10 മണിക്ക് ദമാമിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് പുലർച്ച 5.30 ന് എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here