Advertisement

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

August 21, 2018
Google News 0 minutes Read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണം നേടിയത്. 50 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ സഞ്ജീവ് രജ്പുത് വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒന്‍പതായി.

മൂന്ന് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. ഇതില്‍ ആറ് മെഡലുകളും ഷൂട്ടിംഗ് റെയ്ഞ്ചില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്. രണ്ടാം ദിനത്തില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here