ജക്കാര്‍ത്തയില്‍ ഗോളടി മേളം; ഹോങ്കോംഗിനെ ഇന്ത്യ പരാജയപ്പെടുത്തിയത് എതിരില്ലാത്ത 26 ഗോളിന്!!

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ദുര്‍ബലരായ ഹോങ്കാംഗിനെ ഇന്ത്യ കശക്കിയെറിഞ്ഞു. എതിരില്ലാത്ത 26 ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഒരു ഗോള്‍ പോലും മടക്കാന്‍ സാധിക്കാതെ ദുര്‍ബലരായ ഹോങ്കോംഗ് ജക്കാര്‍ത്തയില്‍ തകര്‍ന്നടിഞ്ഞു. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യയെയും ഇന്ത്യ തകര്‍ത്തിരുന്നു. എതിരില്ലാത്ത 17 ഗോളുകള്‍ക്കായിരുന്നു ഇന്ത്യ അന്ന് ജയിച്ചിരുന്നത്. 1932 ല്‍ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ 24 ഗോളിന് തോല്‍പ്പിച്ചതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള വലിയ വിജയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top