മാവേലി മന്നനും തന്നാലായത്

ഇത് ബേബിച്ചേട്ടന്‍..പെയിന്റിംഗ് തൊഴിലാളിയാണ്. അര്‍ത്തുങ്കല്‍ സ്വദേശി. നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ബേബിച്ചേട്ടന്‍ മകന്റെ പനിച്ചൂടില്‍ വെന്തുരുകയായിരുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ നാട്ടാരുടെ വിഷമത്തില്‍ പങ്കുചേരാനാകാത്ത വിഷമം അന്ന് ബേബിച്ചേട്ടന്‍ പറഞ്ഞ് തീര്‍ത്തത് ആശുപത്രി വരാന്തകളോടാണ്. എന്നാല്‍ മകന്റെ നില മെച്ചപ്പെട്ടു, ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി. അപ്പോഴേക്കും പലരും ദുരിതാശ്വാസ ക്യാമ്പില്‍ മടങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും തന്നാലാകുന്ന സഹായം അവരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബേബിച്ചേട്ടന്‍. ആഘോഷങ്ങളില്ലാത്ത തിരുവോണനാളില്‍ തന്നെയാണ് ബേബിച്ചേട്ടന്‍ ദുരിതബാധിതര്‍ക്കായുള്ള ധനസമാഹരണത്തിന് ഇറങ്ങിയത്.
കഴിഞ്ഞ 15കൊല്ലമായി ആഘോഷനാളുകളില്‍ ബേബിച്ചേട്ടന്‍ ഇങ്ങനെയാണ്, മഹാബലി, ക്രിസ്മസ് പാപ്പ, വാമനന്‍ അങ്ങന പല വേഷങ്ങളിലായി അര്‍ത്തുങ്കല്‍കാര്‍ ബേബിച്ചേട്ടനെ കാണൂം. എന്നാല്‍ ഇത്തവണത്തെ വേഷത്തിന് നന്മയുടെ പരിവേഷം കൂടിയുണ്ട്. ഈ യാത്രയില്‍ സമാഹരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. ഇങ്ങനെ ഒരുപാട് അറിയപ്പെടാത്ത ബേബിച്ചന്മാരുടെ കരുത്ത് കൂടിയാണ് പ്രളയത്തില്‍ നിന്ന് കേരളത്തെ നിവര്‍ന്ന് നില്‍ക്കാന്‍ സഹായിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here