അമ്മ അവനെ കൊല്ലും; സൗമ്യയുടെ ഡയറിയിലെ ‘അവന്‍’ ആര്?

നാടിനെ ഞെട്ടിച്ച പിണറായി കൂട്ടക്കൊലയില്‍ ദുരൂഹത വളര്‍ത്തി സൗമ്യയുടെ ഡയറിക്കുറിപ്പ്. മരിക്കുന്നതിന് മുമ്പ് സൗമ്യ ജയിലില്‍ നിന്ന് എഴുതിയ ഡയറിക്കുറിപ്പില്‍ ഒരു വ്യക്തിയെ കുറിച്ച് പരാമര്‍ശമുണ്ട്. ഇയാളാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന തരത്തിലാണ് ഡയറിലെ വാക്കുകള്‍. മകള്‍ക്ക് എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ കേസില്‍ രണ്ടാമതൊരാളുടെ പങ്കിനെ കുറിച്ച് സംശയം ഉണ്ടാക്കുന്നത്.
ഡയറിയിലെ വരികള്‍ ഇങ്ങനെ
കിങ്ങിണീ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നത് വരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ഏക ആശ്രയം നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും ഉറപ്പ്. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ച് വരും. എന്റെ കുടുംബം എനിക്ക് ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരേയും എനിക്ക് ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്ക് പങ്കില്ലെന്ന് തെളിയിക്കാന്‍ പറ്റുന്നത് വരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും
ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധിയോട് സൗമ്യ ഇക്കാര്യം പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നതും. മജിസ്ട്രേറ്റിന് മുന്നില്‍ ഇത് തുറന്ന് പറയാന്‍ തയ്യാറാണെന്നും സൗമ്യ വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇക്കാര്യം കാണിച്ച് പോലീസ് മേധാവിയ്ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകന് കൊലപാതകവുമായി ബന്ധമുണ്ടെന്നും ആരോപണം ഉണ്ട്.
കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൊലപാതകങ്ങള്‍ ഒറ്റയ്ക്കാണ് ചെയ്തതെന്ന മൊഴിയില്‍ സൗമ്യ ഉറച്ച് നില്‍ക്കുകയാണെന്നാണ് പോലീസ് അന്ന് അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here