കോസ്റ്റാ കോഫിയെ സ്വന്തമാക്കി കൊക്ക കോള

510 കോടി ഡോളര്‍ കൊടുത്താണ് ബ്രിട്ടീഷ് കമ്പനിയായ കോസ്റ്റാ കോഫിയെ കൊക്കകോള വാങ്ങിയത്. 1995 ല്‍ 39 കോഫി ഷോപ്പുകളുമായി തുടക്കമിട്ട കോസ്റ്റാ കോഫി ബ്രിട്ടനിലെ ഏറ്റവും വലിയ കോഫി കമ്പനിയായി. കാപ്പിക്കച്ചവടത്തില്‍ പുതുമയും വൈവിധ്യവും കോര്‍ത്തിണക്കാനാണ് ശ്രമം. 2019 ന്റെ ആദ്യ പകുതിയോടെ കരാര്‍ പൂര്‍ത്തിയാകുമെന്ന് കൊക്കകോളയുടെ പ്രസിഡന്റും സിഇഓ യുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു.

Top