മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര പോലീസ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂണെ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് രംഗത്ത്. ഇവരെ അറസ്റ്റ് ചെയ്ത നടപടിയെ മഹാരാഷ്ട്ര പോലീസ് ന്യായീകരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. മാവോയിസ്റ്റ് സംഘടനകളുമായുള്ള ഇവരുടെ ബന്ധം സംബന്ധിച്ച് മതിയായ രേഖകള്‍ കണ്ടെത്തിയതിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും എഡിജിപി പരംബിര്‍ സിംഗ് പറഞ്ഞു.
അതേസമയം, അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇടത് അനുകൂല സംഘടനകളും എഴുത്തുകാരും അറസ്റ്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തി.
കവി പി. വരവരറാവു, അഭിഭാഷകയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയുമായ ആയ സുധ ഭരദ്വാജ്, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെയാണ് വിവിധ നഗരങ്ങളില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് സുപ്രീം കോടതി വീട്ടുതടങ്കലാക്കിയിരുന്നു. കേസില്‍ മഹാരാഷ്ട്ര പോലീസ് സെപ്റ്റംബര്‍ അഞ്ചിനകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here