പ്രിയാ വാര്യരുടെ കണ്ണിറുക്കലിനെതിരെ എഫ്ഐആര്‍; നിങ്ങള്‍ക്ക് വേറെ പണിയില്ലേ എന്ന് സുപ്രീം കോടതി

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരെ തെലങ്കാന പോലീസ് നല്‍കിയ കേസ് സുപ്രീം കോടതി തള്ളി. പ്രിയാ വാര്യര്‍ നല്‍കിയ ഹര്‍ജി പരിഹരിച്ചാണ് നടപടി. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനും നായിക പ്രിയ പ്രകാശ് വാര്യർക്കുമെതിരായി തെലങ്കാന പൊലീസാണ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തി എന്നാണ് കേസിലുണ്ടായിരുന്നത്. കേസ് തള്ളിയ കോടതി നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേയെന്ന് വാക്കാല്‍ ചോദിച്ചു. ഗാനത്തിനെതിരെ ഹൈദരാബാദിലെ ഒരു സംഘമാണ് പൊലീസിൽ പരാതി നൽകിയത്. കണ്ണ് ചിമ്മുന്നത് ദൈവനിന്ദയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയിൽ ആരെങ്കിലും ഒരു പാട്ടുപാടും, നിങ്ങൾ അതിനെതിരെ കേസെടുക്കും. സിനിമയ്ക്ക് എതിരെ കേസ് എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണെന്നും കോടതി നിര്‍ദേശിച്ചു. എഫ്ഐആറിനെതിരെ പ്രിയയും സംവിധായകൻ ഒമർ ലുലുവും ഹർജി സമർപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here