Advertisement

ഡാം തുറന്നതിൽ വീഴ്ച്ചപറ്റിയോ ? ഹർജി ഇന്ന് പരിഗണിക്കും

August 31, 2018
Google News 1 minute Read

ഡാം തുറന്നതിൽ അധികൃതരുടെ ഭാഗത്ത് പറ്റിയോ എന്ന് കോടതി ഇന്ന് പരിശോധിക്കും. പ്രളയം മനുഷ്യ നിർമിതമാണെന്ന് കാണിച്ച് ചാലക്കുടി സ്വദേശി ജോസറ എൻആർ ജസ്റ്റിസ് വി ചിതംബരേഷിന് കത്തയച്ചിരുന്നു. ഈ കത്ത് പരിഗണക്കായി ചിതംബരേഷ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്ക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു.

20,000 കോടിയോളം നാശനഷ്ടത്തിനും 400 ഓളം പേരുടെ മരണത്തിനും ഇടയാക്കിയ പ്രളയം ‘വരുത്തി വെച്ചതാണ്’ എന്നാണ് ജോസഫ് തന്റെ പൊതുതാൽപര്യ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. 15-20 ദിവസം മുമ്പേ ഡാം ഷട്ടറുകൾ തുറക്കണമായിരുന്നുവെന്നും ജോസഫ് തന്റെ ഹർജിയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here