20
Apr 2019
Saturday

ഏഷ്യന്‍ ഗെയിംസ്; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

hockey india

പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. വെങ്കലത്തിനായുള്ള പോരാട്ടത്തിലാണ് പാകിസ്ഥാനെ ഇന്ത്യ വീഴ്ത്തിയത്. അക്ഷാദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. മുഹമ്മദ് അസീസാണ് പാകിസ്ഥാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക് കയറി. 15 സ്വര്‍ണം, 24 വെള്ളി, 30 വെങ്കലം എന്നിങ്ങനെ 69 മെഡലുകളാമ് ജക്കാര്‍ത്തയില്‍ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top