ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍; ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡിജിപിക്ക് കത്തുനല്‍കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെ ഇയാള്‍ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് പരാതി.

പ്രളയക്കെടുതിക്ക് പിന്നാലെ കേരളത്തിലെ ചില മേഖലകളില്‍ എലിപ്പനി പടര്‍ന്നുപിടിക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആരോഗ്യവകുപ്പ് പ്രചരണം തുടങ്ങിയത്. ഇതിനിടയിലാണ് പ്രതിരോധ മരുന്നിന്റെ ആധികാരികത ചോദ്യം ചെയ്ത് ജേക്കബ് വടക്കുംചേരി നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയത്. ഇതിനെതിരെയാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top