പീഡനക്കേസ്; ജലന്ധര്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തും. ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസ് അയച്ച് വിളിച്ചുവരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണ്ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും.
കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴി പൂര്‍ണ്ണമായും തെറ്റാണെന്ന് കണ്ടെത്തിയതോടെയാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക.
ഇന്ന് വൈകീട്ട് കൊച്ചിയില്‍ മധ്യമേഖലാ റേഞ്ച് ഐജി അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ അന്വേഷണപുരോഗതി അടക്കമുള്ള കാര്യങ്ങള്‍ ഡിവൈഎസ്പി കെ. സുഭാഷ് വിശദീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here