പീഡനക്കേസ്; ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും

പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഈ ആഴ്ച അവസാനം ഹൈക്കോടതിയെ സമീപിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള കേരള പോലീസിന്റെ നടപടികള്‍ വൈകുന്നതിനാലാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുണ്ടെന്നാണ് വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, എല്ലാ തെളിവുകളും ലഭിച്ച ശേഷം മാത്രം ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിലപാട് സ്വീകരിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

Top