Advertisement

ആരിഫ് ആൽവി പുതിയ പാകിസ്ഥാൻ പ്രസിഡന്റ്

September 5, 2018
Google News 0 minutes Read
arif alvi to be new pak prez

പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റായി തെഹ്‌രീകെ ഇൻസാഫ് സ്ഥാപക നേതാക്കളിൽ ഒരാളാായ ഡോ. ആരിഫ് അൽവിയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് മംമ്‌നൂൻ ഹുസൈന്റെ കാലാവധി സെപ്തംബർ എട്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ആരിഫ് ആൽവിയുടെ സ്ഥാനാരോഹണം. പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡന്റാണ് ആരിഫ് ആൽവി. പാക്കിസ്ഥാൻ ദേശീയ സഭയിലും സെനറ്റിലുമായി നടന്ന വോട്ടെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ആൽവി തിരഞ്ഞെടുക്കപ്പെട്ടത്.

തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ ആരിഫ് അല്‍വി പ്രസിഡന്റായതോടെ ഇമ്രാന്‍ ഖാന്‍ ഭരണത്തില്‍ പിടിമുറിക്കുകയാണ്. മൂന്ന് പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് സ്ഥാനാര്‍ത്ഥി ഐതാസ് അഹ്‌സാന്‍, എംഎംഎ സ്ഥാനാര്‍ത്ഥി ഫസല് റഹ്മാന്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി അല്‍വി തെരഞ്ഞെടുക്കപ്പെട്ടത്. സെനറ്റ്, നാഷ്ണല്‍ അസംബ്ലി, പ്രവിശ്യ അസംബ്ലി പ്രതിനിധികള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജ് ആണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. അല്‍വിക്ക് 353 വോട്ടുകള്‍ ലഭിച്ചു. ജനങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അല്‍വി പ്രതികരിച്ചു.

ഈ മാസം ഒമ്പതിന് ആരിഫ് അല്‍വി പാക്കിസ്ഥാന്റെ് പതിമൂന്നാമത്തെ പ്രസിഡന്റായി അധികാരമേല്‍ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here