ഗുരു ശ്രേഷ്ഠര്‍ക്ക് ഗൂഗിള്‍ വന്ദനം

google doodle

അധ്യാപക ദിനത്തില്‍ പ്രത്യേക ഡൂഡിലിലൂടെ ആദരമൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍. അറിവിന്റെ വഴിവിളക്കുകള്‍ക്ക് ആനിമേറ്റഡ് ഡൂഡിലിലൂടെ ആഘോഷമെത്തിച്ചിരിക്കുകയാണ് വിജ്ഞാനച്ചെപ്പായ ഗൂഗിള്‍. രസതന്ത്രം, ഊര്‍ജ്ജ തന്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഭാഷ തുടങ്ങി എല്ലാ വിഷയങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ഡൂഡില്‍.

ഉള്‍ക്കണ്ണ് തുറക്കാന്‍ അനേകം ശിഷ്യരെ സഹായിച്ച ഡോ സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. ഡോ രാധാകൃഷ്ണന്റെ 130 ആം ജന്മദിന വാര്‍ഷികമാണ് ഇന്ന്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 45 അധ്യാപകര്‍ ഇന്ന് പുരസ്‌ക്കാരമേറ്റു വാങ്ങും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് അധ്യാപക അവാര്‍ഡ് .നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More