എറണാകുളത്തും എലിപ്പനി പടരുന്നു

എറണാകുളം ജില്ലയിലും എലിപ്പനി പടർന്നുപിടിക്കുന്നു. ഇന്നലെ മാത്രം എലിപ്പനി ലക്ഷണത്തോടെ 25 പേർ ചികിത്സ തേടി. 119 പേരാണ് രോഗ ലക്ഷണത്തോടെ ചികിത്സയിൽ തുടരുന്നത്.

അതേസമയം, കോഴിക്കോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനം തുടരുകയാണ്. ജില്ലയിൽ 13 പേർക്കാണ് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചത്. 118 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. പ്രതിരോധ മരുന്ന് വിതരണം കൂടുതൽ ഊര്ജിത്മാക്കൻ ഇന്നും മെഡിക്കൽ ക്യാമ്പുകൾ അടക്കം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top