എലിപ്പനി ആശങ്ക കുറയുന്നു; ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ്

KK Shailaja minister

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ എലിപ്പനി ആശങ്ക കുറയുന്നതായി റിപ്പോര്‍ട്ട്. എലിപ്പനിയുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരു മരണം (തിരുവനന്തപുരം) എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു മരണം (പത്തനംതിട്ട) എലിപ്പനി ലക്ഷണങ്ങളോടെയായിരുന്നു. ഓഗസ്റ്റ് 15 മുതലുള്ള കണക്കനുസരിച്ച് എലിപ്പനി മൂലം 58 പേരാണ് മരിച്ചത്. അതില്‍ 13 മരണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രളയത്തിന്റെ പശ്ചാത്തലത്തിലും രോഗത്തെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചതാണ് മരണസംഖ്യ കൂടാതിരിക്കാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ നടപടികള്‍ ഇനിയും തുടരും. എലിപ്പനി പ്രതിരോധ മരുന്ന് എല്ലായിടത്തും വിതരണം ചെയ്തിട്ടുണ്ട്. ശുചീകരണത്തിനും മറ്റുമായി പോയവര്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top