കടകള്‍ ഒഴിപ്പിക്കാന്‍ ശ്രമം ;ചീയപ്പാറയില്‍ സംഘര്‍ഷം

റോഡരികിലെ കടകള്‍ ഒഴിപ്പിക്കുന്നതിന് എതിരെ ഇടുക്കി ജില്ലയിലെ ചീയപ്പാറയില്‍ പ്രതിഷേധം. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള കടകള്‍ ഒഴിപ്പിക്കാനാണ് പൊലീസ്-റവന്യൂസംഘം എത്തിയത്. പ്രതിഷേധക്കാര്‍ കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി റോഡരികിലെ കടകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നല്‍കിയിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഒഴിഞ്ഞു പോകാന്‍ കടക്കാര്‍ തയ്യാറായിരുന്നില്ല. ഏക ഉപജീവനമാര്‍ഗ്ഗമാണ് കടകളെന്ന് ഉടമകള്‍ പറയുന്നു. പതിനഞ്ചു വര്‍ഷത്തിലേറെയായി കട നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കനത്തമഴയില്‍ മണ്ണിടിഞ്ഞ് നിരവധി കടകള്‍ നശിച്ച പ്രദേശം കൂടിയാണ് ചീയപ്പാറ. അതിന്റെ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here