എലിപ്പനി; പ്രതിരോധ നടപടികൾ ശക്തമായി തുടരാൻ മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് എലിപ്പനി പ്രതിരോധം ശക്മായി തുടരാൻ മുഖ്യമന്ത്രിയുടെ നിർദേശം. ആരോഗ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി. അമേരിക്കയിൽ നിന്ന് ഫോണിലൂടെയാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും നിര്‍ദ്ദേശിച്ചു. മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. എങ്കിലും മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റാർക്കും കൈമാറിയിരുന്നില്ല. ഫയലുകൾ അവിടെ നിന്ന് പരിശോധിക്കുമെന്നാണ് അറിയിച്ചിരുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News