രണ്ട് ജില്ലകളിലൊഴികെ കിറ്റ് വിതരണം പൂര്‍ത്തിയായി

തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലൊഴികെ പ്രളയ ദുരിത ബാധിതര്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയായി. ആലപ്പുഴ ജില്ലയില്‍ 1,58,503 കിറ്റും എറണാകുളത്ത് 2,27,769 കിറ്റും വിതരണം ചെയ്തു. തൃശ്ശൂരില്‍ 1,01,938 കിറ്റുകളാണ് നല്‍കിയത്. 3,355 കിറ്റുകള്‍ വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്. മലപ്പുറത്ത് 26,430 കിറ്റുകള്‍ വിതരണം ചെയ്തു. 11,301 കിറ്റുകള്‍ വിതരണം ചെയ്യാനുണ്ട്. ബാക്കിയുളള കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യും.
പ്രളയബാധിതരായ 2,47,566 കുടുംബങ്ങള്‍ക്ക് സമാശ്വാസമായി 10,000 രൂപ അനുവദിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 6200 രൂപയും ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 3800 രൂപയും ചേര്‍ത്താണ് 10,000 രൂപ നല്‍കിയത്. ഇതിനു പുറമെ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 3800 രൂപ വീതം 87,514 കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here