എലിപ്പനി: കോഴിക്കോട്ട് 13 സംശയാസ്പദ കേസുകള്‍

ജില്ലയില്‍ എലിപ്പനി നിയന്ത്രണ വിധേയമാവുന്നു. ബുധനാഴ്ച വൈകീട്ട് മുതല്‍ ഇന്ന് വൈകീട്ട് വരെ റിപ്പോര്‍ട്ട് ചെയ്തവയില്‍ ഏഴ് കേസുകള്‍ സ്ഥിരീകരിച്ചു. 13 സംശയാസ്പദ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പെരുവയവല്‍, എരഞ്ഞിക്കല്‍, മാവൂര്‍, ചോറോട്, ചേവായൂര്‍, കക്കോടി, കുന്ദമംഗലം, മുതലക്കുളം, നടക്കാവ്, പുതിയറ, വെസ്‌ററ്ഹില്‍, വെള്ളയില്‍, മാങ്കാവ് എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍. ഇതോടെ സംശയാസ്പദമായ കേസുകളുടെ ആകെ എണ്ണം 270 ആയി. ഇതുവരെ 135 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 7 മരണവും സംശയാസ്പദമായ കേസുകളില്‍ 12 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Top