പാര്‍ട്ടി ‘അവള്‍ക്കൊപ്പം’ തന്നെ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എ.കെ ബാലന്‍

പി.കെ.ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിക്കാരിയുടെ പരാതിയില്‍ കൃത്യമായ നടപടിയുണ്ടാകും. അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാമെന്നും ബാലന്‍ പറഞ്ഞു.
ലൈംഗിക ആരോപണ പരാതിയില്‍ പരാതിക്കാരിയുടെ വിശ്വാസം കാക്കും. വിഷയം സംഘടനാപരമായി അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും മന്ത്രി പാലക്കാട് പറഞ്ഞു. നിയമന്ത്രി കൂടിയായ താന്‍ അന്വേഷണ കമ്മീഷന്റെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനാപരമായി അന്വേഷിക്കാണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. അതനുസരിച്ചാണ് പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ഇതില്‍ അതൃപ്തി തോന്നിയാല്‍ പരാതിക്കാരിക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. ഏത് മാര്‍ഗ്ഗം സ്വീകരിച്ചാലും പാര്‍ട്ടി പരാതിക്കാരിക്കൊപ്പം തന്നെ നില്‍ക്കുമെന്നും മന്ത്രി എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ ബാലന്‍, പി.കെ ശ്രീമതി എംപി എന്നിവരെയാണ് പി.കെ ശശിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here