Advertisement

പ്രളയാനന്തരം മാറുന്ന കേരളം; പഠിക്കാന്‍ സംഘമെത്തും

September 8, 2018
Google News 0 minutes Read
CWRDM to study on changing ground water pattern in kerala

പ്രളയബാധിത പ്രദേശങ്ങളിൽ ഭൂമിയിലും ജലനിരപ്പിലുമുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് പഠിക്കും.

പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറും മുന്‍പ് ആശങ്കയേറ്റി കിണറുകളും പുഴകളും വറ്റിവരളുകയാണ്. പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതാണ് ജലവിതാനം താഴാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.വെള്ളത്തെ തങ്ങിനിര്‍ത്തുന്ന മേല്‍മണ്ണ് ശക്തമായ ഒഴുക്കില്‍ നഷ്ടപ്പെട്ടു.പുഴകളുടെ തീരങ്ങളിടിഞ്ഞ് താണാതും രണ്ടാഴ്ചയായി മഴമാറിനിന്നതും വരള്‍ച്ചയ്ക്ക് ആക്കംകൂട്ടി.അസാധാരണ സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് പഠനം തുടങ്ങിയിട്ടുണ്ട്.  പ്രളയത്തില്‍ മേല്‍മണ്ണ് ഒഴുകിപ്പോയത് കാര്‍ഷികമേഖലയ്ക്കും തിരിച്ചടിയാകും.

പ്രളയമുണ്ടായ മേഖലകളിലടക്കം ഭൂമിയില്‍ വിള്ളലുണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ജനവാസമേഖലകളിലടക്കം ഭൂമി മീറ്ററുകളോളം വിണ്ട് നിരങ്ങിനീങ്ങിയിട്ടുണ്ട്.കൃത്യമായ പഠനങ്ങളും പരിശോധനകളും ഈ പ്രദേശങ്ങളില്‍ ആവശ്യമാണ്.പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഈ പ്രദേശങ്ങളില്‍ താമസിക്കാനാകൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here