അജ്ഞാതന്റെ വെടിയേറ്റ് ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ അജ്ഞാതന്റെ വെടിയേറ്റ് ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഹസ്രത്ബലിൽവെച്ചാണ് ഭീകരൻ കൊല്ലപ്പെട്ടത്.

പുൽവാമയിലെ അവന്തിപുര സ്വദേശിയായ ആസിഫ് നസീർ ദാർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. സംഭവസ്ഥലത്തു നിന്നും ചെറുതോക്ക് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

2017 മുതൽ ഇയാൾ ഐഎസിൽ സജ്ജീവമാണ്. തുടക്കത്തിൽ നിരോധിത ഹിസ്ബുൾ മുജാഹിദ്ദീൻ എന്ന ഭീകര സംഘടനയിൽ ചേർന്നെങ്കിലും പിന്നീട് എയ്‌സ ഫസിലി തീവ്രവാദ ഗ്രൂപ്പിൽ അംഗമായി.

Top