20
Feb 2019
Wednesday
Kuttanadu

ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം

investigating team set out to bengaluru on jalandhar bishop rape case

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ക്രൈം ബ്രാഞ്ചിന് വിടുന്നത് അട്ടിമറിയാണെന്ന് കുടുംബവും കന്യാസ്ത്രീ സമൂഹവും. കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നതില്‍ എതിര്‍പ്പ് അറിയിച്ച് കന്യാസ്ത്രീയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്.  ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഐജിയും ഡിജിപിയും കേസ് നീട്ടിക്കൊണ്ട് പോകുകയാണെന്നും നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

Top