എലിപ്പനി; തൃശൂരിൽ ഒരാൾ മരിച്ചു

സംസ്ഥാനത്ത് എലിപ്പനി പിടിമുറുക്കുന്നു. എലിപ്പനി ബാധിച്ച് തൃശൂരിൽ ഒരു മരണം. തൃശൂർ പൂക്കോട് സ്വദേശി ഗോപിയാണ് മരിച്ചത്.
ഇന്നലെ മാത്രം അഞ്ച് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് മൂന്ന് പേരും, കൊല്ലത്തും ഇടുക്കിയിലും ഓരോരുത്തരും ഇന്നലെ എലിപ്പനി ബാധിച്ച് മരിച്ചു. നിരവധി പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News