റോഹിങ്ക്യന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപടണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

റോഹിങ്ക്യന്‍ വിഷയത്തില്‍ ഇസ്ലാമിക് ഡെവലെപ്‌മെന്റ് ബാങ്ക് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സമൂഹം ഇടപടണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍ വിഷയത്തില്‍ മ്യാന്‍മാറിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും അവര്‍ പറഞ്ഞു. സൈനിക നീക്കം ഭയന്ന് ലക്ഷകണക്കിന് റോഹിങ്ക്യകളാണ് മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ അഭയം പ്രാപിച്ചത്. രാജ്യത്തെ പ്രകൃതിവിഭവത്തെയും പ്രാദേശിക ജനസമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെങ്കിലും ബംഗ്ലാദേശ് റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐഡിബിയുടെ പ്രാദേശിക കേന്ദ്രം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
എന്നാല്‍ ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് ഐഡിബി പ്രതികരിച്ചു.. ബംഗ്ലാദേശ്-മലേഷ്യന്‍ സര്‍ക്കാരുകളും യുണീസെഫുമായും ചേര്‍ന്ന് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതായും അവര്‍ പറഞ്ഞു. റോഹിങ്ക്യന്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ നവംബറില്‍ പുനരധിവാസം സംബന്ധിച്ച് കരാറിലെത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതേസമയം ചടങ്ങില്‍ പങ്കെടുത്ത മ്യാന്‍മാര്‍ പ്രതിനിധി ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here