ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം; സിനിമാ താരങ്ങളടക്കമുള്ളവര്‍ ഇന്ന് സമരപന്തലിലേക്ക്

ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് വിമൺ ഇൻ സിനിമ കളക്ടീവ് അംഗങ്ങള്‍, സുരേഷ് ഗോപി, ആഷിഖ് അബു, റിമ കല്ലിംങ്കല്‍ തുടങ്ങിയവര്‍ ഇന്ന് സമര പന്തലിൽ എത്തും. സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തുന്ന സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായാണ് ഇവര്‍ സമരത്തിന്റെ ഭാഗമാകുന്നത്. സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, നാടക രംഗത്ത പ്രമുഖര്‍ സമര പന്തലില്‍ കൂട്ടായ്മയുടെ ഭാഗമായി സമര പന്തലിലേക്കെത്തും.
കെഎല്‍ മോഹന വര്‍മ്മ, ഡോ കെഎസ് രാധാകൃഷ്ണന്‍, കല്‍പറ്റ നാരായണന്‍, വിജി തമ്പി, റോജി വര്‍ഗ്ഗീസ്. ജോര്‍ജ്ജ് ജോസഫ്, ജോണി മിറാന്റ, അടൂര്‍ ഗോപാലകൃഷ്ണന്‍, പിഎഫ് മാത്യൂസ്, ബോണി തോമസ്, സി ആര്‍ പരമേശ്വരന്‍, എംകെ സാനു, സി ആര്‍ ഓമനക്കുട്ടന്‍, പ്രൊഫ. എം ലീലാവതി തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here