കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. റണ്‍വേ പ്രവൃത്തികള്‍ക്കായി രണ്ടര വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ഒക്ടോബര്‍ രണ്ടുമുതല്‍ വലിയവിമാനങ്ങള്‍ എത്തി തുടങ്ങും.
സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് വിമാനങ്ങളാണ് ആദ്യമെത്തുന്നത്. ഒപ്പം നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, റിയാദ് സര്‍വീസുകളില്‍ ചിലത് കരിപ്പൂരിലേക്ക് മാറ്റാനും ഏകദേശ തീരുമാനമായി. എയര്‍ അറേബ്യ അടക്കമുള്ള വിമാന കമ്പനികളും ഒക്ടോബറോടെ വലിയ എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് അനുമതി തേടിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here