Advertisement

അന്വേഷണ കമ്മീഷനു മുന്നില്‍ എല്ലാം തുറന്നു പറയുമെന്ന് പത്മജ വേണുഗോപാല്‍; വിധി സ്വാഗതം ചെയ്ത് കെ. മുരളീധരന്‍

September 14, 2018
Google News 0 minutes Read
muraleedharan and padmaja

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയുമെന്നും പത്മജ പറഞ്ഞു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ചാരക്കേസില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പത്മജ ആവര്‍ത്തിച്ചു. കേസില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയാണ് കരുണാകരന്‍. മരണശേഷമെങ്കിലും അച്ഛന് നീതി ലഭിക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. കരുണാകരന്റെ നിരപരാധിത്വം ഈ വിധിയിലൂടെ വ്യക്തമായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here