Advertisement

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം

September 15, 2018
Google News 0 minutes Read
helicopter

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം. വെള്ളിയാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയിലാണ് അപകമുണ്ടായത്. പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്.

ഹെറട് പ്രവിശ്യയില്‍നിന്നും ഫറാഹിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. സങ്കേതിക തകരാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here