ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം സംസ്‌കരിച്ചു (വീഡിയോ)

അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം പത്തനംതിട്ടയില്‍ നടന്നു. കബറടക്കം പത്തനംതിട്ട പുത്തൻപീടിക സെൻറ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്‌കരിച്ചു.
പാലാരിവട്ടത്തെ വീട്ടിൽ നിന്നും വിലാപയാത്രയായി എത്തിച്ച ക്യാപ്റ്റൻ രാജുവിന്റെ മൃതദേഹം ടൗൺ ഹാളിനു മുന്നിലാണ് ആദ്യം പൊതുദർശനത്തിന് വച്ചത്. തുടർന്ന് അദ്ദേഹം പഠിച്ച ഓമല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നാട്ടുകാർക്ക് അന്തിമോപചാരം അർപ്പിക്കാനായി ഒരു മണിക്കൂറിലധികം സമയം പൊതുദർശന സൗകര്യമൊരുക്കി. പിന്നീട് ജന്മ വീട്ടിലേക്കും അന്ത്യശുശ്രൂഷകൾക്കായി സെൻറ് മേരീസ് പള്ളിയിലേക്കും വിലാപയാത്രയായി മൃതദേഹം എത്തിച്ചു.
സർക്കാർ പ്രതിനിധിയായി മന്ത്രിമാരായ എ.കെ. ബാലനും, മാത്യു ടി തോമസും അന്തിമോപചാരം അർപ്പിക്കാനെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here