Advertisement

‘മോഹന്‍ലാല്‍ജീ എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിച്ച് മൂന്ന് തവണ അദ്ദേഹം എന്റെ തോളില്‍ തട്ടി’; പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നു

September 21, 2018
Google News 0 minutes Read

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് വിവരിക്കുന്ന ബ്ലോഗുമായി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ ജീ എന്ന് വിളിച്ചാണ് മോദി തന്നെ അഭിസംബോധന ചെയ്തതെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിരിക്കുന്നു. തന്റെ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ചിരിക്കുന്ന വിശ്വശാന്തി ട്രസ്റ്റിനെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കാനാണ് ഡല്‍ഹിയിലേക്ക് പോയതെന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ വിവിധ ആവശ്യങ്ങളെ മോദിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും മോഹന്‍ലാല്‍ ബ്ലോഗില്‍ വ്യക്തമാക്കി. ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല കേള്‍വിക്കാരനാണ് മോദിയെന്നും പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും നല്ല പിന്തുണ അറിയിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, അനുവാദമുണ്ടെങ്കില്‍ എനിക്കെപ്പോഴും പ്രധാനമന്ത്രിയെ കാണാമെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കൂട്ടിച്ചേര്‍ത്തു.

മോദിയെ കാണാന്‍ പോയതിനു പിന്നാലെ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ദിവസത്തെ കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here