കന്യാസ്ത്രീകളുടെ സമരം ഇന്ന് സമാപിക്കും

nun protest to end today

ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റോടെ കൊച്ചിയിലെ നിരാഹാര സമരത്തിന് സമാപനമാകുന്നു. അറസ്റ്റ് സംബന്ധിച്ച ഓദ്യോഗിക സ്ഥിരീകരണം എത്തിയതോടെ സമരം വിജയിച്ചതായി പ്രഖ്യാപിച്ച് സേവ് സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ നിരാഹാര സമരം അവസാനിപ്പിച്ചു. കുറവിലങ്ങാട് നിന്നുള്ള കന്യാ സ്ത്രീകളുടെ സാന്നിധ്യത്തിൽ ഇന്നാണ് സമരത്തിന് ഓദ്യോഗിക സമാപനമാവുന്നത്.

പതിനാലു ദിവസം മുൻപാണ് അക്രമിക്കപ്പെട്ട കന്യാസ്ത്രീയുടെ നീതിക്കായി കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്. പിന്തുണയുമായി വിവിധ ഇടങ്ങളിൽ നിന്നുള്ള സാംസ്‌കാരിക, സാഹിത്യ സാമൂഹ്യ പ്രവർത്തകർ, പൊതു ജനങ്ങൾ, സഭാ വിശ്വാസികൾ എന്നിവർ സമരത്തിൽ അണി ചേർന്നിരുന്നു.

നീതി ഉറപ്പാകും വരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകൾ അറിയിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More