തെളിവെടുപ്പ് പൂര്‍ത്തിയായി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പീഡനം നടന്നതായി ഇര പറയുന്ന മഠത്തിലെ 20-ാം നമ്പര്‍ മുറിയിലെത്തിയാണ് തെളിവെടുപ്പ് നടന്നത്.

നാളെ 2.30 വരെയാണ് ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ വക്കാനുള്ള അനുവാദം. തിങ്കളാഴ്ച 2.30 ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ വീണ്ടും ഹാജരാക്കും.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധ നടത്താന്‍ (പോളിഗ്രാഫ് ടെസ്റ്റ്) അനുവാദം ചോദിച്ച് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും.

ബലാത്സംഗ പരാതിയില്‍ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണിത്. നേരത്തെ ചോദ്യം ചെയ്യലിലുടനീളം കുറ്റം സമ്മതിക്കാന്‍ ഫ്രാങ്കോ തയ്യാറായിരുന്നില്ല.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top