കാർട്ടൂണിൽ ‘അകപ്പെട്ട’ പ്രതീതി നൽകി വ്യത്യസ്തമായൊരു ഒരു കഫെ

നാട്ടിൽ ഇന്ന് കഫെകൾ സുലഭമാണ്. അതിൽ തന്നെ തീംഡ് കഫെകൾക്കാണ് ഡിമാൻഡ്. ആലിസ് ഇൻ വണ്ടർലാൻഡ്, ഹാരി പോട്ടർ എന്നീ സിനിമകളുടെ തീമിൽ ഒരുക്കിയിരിക്കുന്ന കഫേകൾ മുതൽ തയ്യൽ കടയെയും, ലോൺഡ്രി ഷോപ്പിനേയും അനുസ്മരിപ്പിക്കുന്ന കഫെകൾ വരെയുണ്ട്. എന്നാൽ കാർട്ടൂൺ കഫെയെ കുറിച്ച് കേട്ടിട്ടുണ്ടോ ?

വെള്ളപേപ്പറിൽ വരച്ച ചിത്രം പോലെയാണ് ദക്ഷിണ കൊറിയയിലെ സിയോളിൽ സ്ഥിതി ചെയ്യുന്ന കഫെ യോനം ഡോങ്. കഫെയിലെ കസേരയും, ടേബിളുകളും മുതൽ ചായ കൊണ്ടുവരുന്ന കപ്പ് വരെ പേപ്പറിൽ വരച്ച ചിത്രം പോലെയേ തോന്നുകയുള്ളു…കഫെയ്ക്കുള്ളിലെത്തിയ മനുഷ്യരോ കാർട്ടൂണിലെ കഥാപാത്രങ്ങളെപ്പോലെയും.

2004 ലാണ് ഈ കഫെ പ്രവർത്തനം ആരംഭിക്കുന്നത്. കേക്ക്, കോഫി, മിൽക്ക്‌ഷെയ്ക്ക് മുതൽ വൈനും 40 തരം ബിയറും ഈ കഫെയിൽ ലഭ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top