പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

പ്രളയമുണ്ടാക്കിയ നഷ്ടങ്ങളില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിന് സഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും. വൈകീട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച്ച. പ്രത്യേക പാക്കേജ് അടക്കമുള്ള ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നത്. കേന്ദ്രം ഇതുവരെ 600 കോടിയുടെ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.