കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത

chances of heavy tide in kerala coasts

കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ തീരങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ഇന്ന് രാത്രി പതിനൊന്ന് മണിവരെ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുക്ത ഫലമായാണ് ഇത്.

വേലിയേറ്റ സമയത്ത് തിരമാലകൾ ശക്തി പ്രാപിക്കുവാനും ശക്തമായ അടിച്ചുകയറുവാനും സാധ്യതയുണ്ടെന്നും, തീരത്ത് ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ അകലം പാലിക്കേണ്ടതാണ്. വിനോദ സഞ്ചാരികൾ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

Top