കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു

ksrtc strike from monday midnight

കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച്ച മുതല്‍ പ്രഖ്യാപിച്ച സമരം കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ പിന്‍വലിച്ചു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ഒക്ടോബര്‍ രണ്ട് മുതലാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം നടത്തിയത്. സിംഗിള്‍ ഡ്യൂട്ടിയിലെ അപാകതകള്‍ പരിഹരിക്കാന്‍ വിദഗ്ധസമിതി ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തില്‍ 15 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കും. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് പുനഃപരിശോധിക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.
ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കുക, പിരിച്ച് വിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ഡ്യൂട്ടി പരിഷ്കരണത്തിലെ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

Top