22
Feb 2019
Friday
Kuttanadu

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം പൈപ്പിൽ ഉപേക്ഷിച്ചു

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം വലിയ പൈപ്പിൽ ഉപേക്ഷിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അയൽവാസിയായ പത്തൊമ്പതുകാരനാണ് കുട്ടിയെ പീഡിപ്പിച്ച ശേഷം പൈപ്പിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ നില ഗുരുതരമാണ്.

ശനിയാഴ്ച്ച വൈകീട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അവശനിലയിൽ പെൺകുട്ടിയെ പൈപ്പിനുള്ളിൽ കണ്ടെത്തിയത്.

Top