ആധാർ ഡീലിങ്ക് ചെയ്യാനുള്ള പദ്ധതികൾ 15 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശം

ആധാർ വിവരങ്ങൾ ഫോൺ നമ്പറുമായി ബന്ധിപ്പിക്കുന്ന രീതി നിർത്തലാക്കാനുള്ള പദ്ധതികൾ സമർപ്പിക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം. യുഐഡിഎഐ ആണ് 15 ദിവസത്തെ സമയം അനുവദിച്ചുകൊണ്ട് ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.

മൊബൈൽ നമ്പറുകൾ ആധാറുമായി ലിങ്ക് ചെയ്യേണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ, ഐഡിയ തുടങ്ങിയവർക്കെല്ലാം പുതിയ പദ്ധതി അവതരിപ്പിക്കാനുള്ള നിർദേശം ലഭിച്ച് കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top