സിനിമാ സെറ്റിൽ ഒരാളുടെ മുഖത്തടിച്ചു എന്നുള്ളത് സത്യമാണ്, എന്നാൽ അത് സംവിധായകന്റെ അല്ല : തുറന്നു പറഞ്ഞ് ഭാമ

നടി ഭാമ സംവിധായകന്റെ മുഖത്തടിച്ചു എന്നതരത്തിൽ വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാമ.
മുഖത്ത് അടിച്ചു എന്നത് ശരി തന്നെയാണ് എന്നാൽ അത് ഇപ്പോൾ പ്രചരിക്കുന്ന പോലെ സംവിധായകനെയോ മറ്റോ അല്ല എന്നും താരം വ്യക്തമാക്കി. ഒരു കന്നട സിനിമയ്ക്കായി സിംലയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഷൂട്ടിംഗിന്റെ ഇടവേളയിൽ നടക്കാനിറങ്ങിയ തന്റെ ദേഹത്ത് ആരോ തട്ടിയതായി അനുഭവപ്പെട്ടെന്നും ഉടനെ തിരിഞ്ഞ് അയാളുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചു കൊടുത്തെന്നും താരം പറയുന്നു.
താരത്തിന്റെ ബഹളം കേട്ട് സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തിയെന്നും അല്ലാതെ സംവിധായകൻ തന്നോട് മോശമായി പെരുമാറുകയോ താൻ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്നും ഭാമ പറഞ്ഞു.
തിരക്കേറിയ സ്ഥലമായതിനാൽ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്നും ഭാമ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here