Advertisement

‘ഇതെന്തൊരു മനുഷ്യന്‍!’; സച്ചിനെയും മറികടന്ന് കോഹ്‌ലി വേട്ട തുടരുന്നു

October 5, 2018
Google News 1 minute Read

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി കുറിച്ചതോടെ വിരാട് കോഹ്‌ലി മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. ഓരോ മത്സരങ്ങള്‍ കഴിയും തോറും പുതിയ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ഈ ഇന്ത്യന്‍ താരം. ടെസ്റ്റ് കരിയറിലെ 24-ാം സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ ഇന്ന് വിന്‍ഡീസിനെതിരെ സ്വന്തമാക്കിയത്. ഇതോടെ 24 സെഞ്ച്വറികള്‍ തികക്കാന്‍ ഏറ്റവും കുറച്ച് ഇന്നിംഗ്‌സുകള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

24 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തീകരിക്കാന്‍ 123 ഇന്നിങ്‌സുകളാണ് കോഹ്‌ലിക്ക് വേണ്ടിവന്നത്. സച്ചിന് 125 ഇന്നിങ്‌സുകളും. എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഡോണ്‍ ബ്രാഡ്മാന്‍ വെറും 66 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു 24 സെഞ്ച്വറികള്‍ കണ്ടെത്തിയത്. സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെ മറികടക്കാനും വിരാടിനു കഴിഞ്ഞു. 23 സെഞ്ച്വറികളായിരുന്നു വീരുവിന്റെ അക്കൗണ്ടില്‍. അതോടൊപ്പം 2018 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1,000 റണ്‍സ് തികക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇന്നത്തെ മത്സരത്തില്‍ വിരാട് സ്വന്തമാക്കി.

കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തിനു പിന്നാലെ ട്വിറ്ററിലൂടെ ആശംസകളുമായി സച്ചിന്‍ തന്നെ രംഗത്തെത്തി. ‘തുടര്‍ച്ചയായി സെഞ്ച്വറി നേടുന്നത് നല്ല ശീലമാണ്, തുടര്‍ന്നുകൊണ്ടേയിരിക്കൂ…’ എന്നാണ് സച്ചിന്റെ ട്വീറ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here