അംബാനിക്കും അദാനിക്കും കെട്ടിപിടുത്തം, വാഗ്ദാനം ചെയ്ത ‘നല്ല നാളുകളോട്’ മുഖംതിരിച്ച്; ദിവ്യ സ്പന്ദനയുടെ ‘മോദി ട്രോള്‍’ വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന വീണ്ടും രംഗത്ത്. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലാണ് പുതിയ ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അംബാനിയെയും അദാനിയെയും കെട്ടിപിടിക്കുന്ന മോദി താന്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ‘അച്ഛാ ദിന്‍’ കാണുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്നു. രാജ്യത്തെ കര്‍ഷകരെ മോദി കാര്യമായി പരിഗണിക്കുന്നില്ലെന്നും ഈ വീഡിയോയില്‍ എടുത്തുകാണിക്കുന്നു. മണിക്കൂറുകള്‍ക്കകം ദിവ്യ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി മോദിയെ ട്രോളി വാര്‍ത്തകള്‍ സ്ഥാനം പിടിച്ച നേതാവ് ദിവ്യ സ്പന്ദന.

വീഡിയോ കാണാം…

Top