വാണി വിശ്വനാഥുമായി ടിഡിപിയുടെ തിരക്കിട്ട ചര്‍ച്ച

vani

തെലങ്കാന പിടിക്കാന്‍ ടിഡിപി വാണി വിശ്വനാഥിനെ ഇറക്കുന്നു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന എന്‍ടി റാമറാവുവിന്റെ നായികയായിരുന്ന പേര് വാണിയെയും അത് വഴി ടിഡിപിയെ തുണയ്ക്കും എന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷ. വാണി വിശ്വനാഥുമായി ഇതിനോടകം നിരവധി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. നാല്പതോളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വാണി. ആന്ധ്രയിലെ ജനങ്ങള്‍ക്ക് സുപരിചിതയുമാണ് വാണി. ഇക്കാരണം കൊണ്ടാണ് വാണിയെ കളത്തിലിറക്കാന്‍ ടിഡിപി ശ്രമിക്കുന്നത്.

Top