വടകരയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

harthal

വടകരയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു . ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിലും ബിജെപി പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചതിലും പ്രതിഷേധിച്ചാണ് വടകര മണ്ഡലത്തില്‍ ഇന്ന്  ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് ബി.ജെ.പി. വടകര മണ്ഡലം കമ്മിറ്റി അറിയിച്ചു.

വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.  പാല്‍, പത്രം, ആശുപത്രി, ദീര്‍ഘദൂര വാഹന സര്‍വീസ്, വിമാനത്താവള യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

Top