ജയ്പൂരിൽ സിക്ക വൈറസ് പടരുന്നു

zika virus grips jaipur

രാജസ്ഥാനിലെ ജയ്പൂരിൽ സിക്ക വൈറസ് പടരുന്നു. നിലവിൽ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം, നിലവിലെ സാഹചര്യങ്ങൾ പഠിക്കാനും വിലയിരുത്താനും ആരോഗ്യമന്ത്രാലയത്തിന്റെ സംഘം ഇന്ന് ജയ്പൂരിലെത്തും.

രാജസ്ഥാന് പിന്നാലെ ബീഹാറിലും സിക്ക ഭീഷണി നിലവിലുള്ളതിനാൽ 38 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Top