കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധത അറിയിച്ച് എയര്‍ ഇന്ത്യ

air india karippur

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങാന്‍ എയർ ഇന്ത്യ സന്നദ്ധത അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് എയർപോർട്ട് ഡയറക്ടർക്ക് കൈമാറി. എയർ ഇന്ത്യ കൂടി സന്നദ്ധ അറിയിച്ചതോടെ ഹജ്ജ് എംപാർക്കേഷൻ പോയിന്‍റ് കരിപ്പൂരില്‍ പുനസ്ഥാപിക്കാനുള്ള സാധ്യതയേറി.

റൺവേ അറ്റകുറ്റപ്പണികളെ തുടർന്ന് മൂന്ന് വർഷം മുൻപാണ് കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചത്. തുടർന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും പരിശോധനകൾ പൂർത്തിയാക്കി തടസ്സങ്ങൾ ഇല്ലെന്ന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.

Top