22
Feb 2019
Friday
Kuttanadu

‘മീ ടൂ ക്യാംപയിന്‍’; ആരോപണവിധേയനായ മന്ത്രി എം.ജെ അക്ബര്‍ മറുപടി പറയട്ടെ എന്ന് സ്മൃതി ഇറാനി

smrithi irani

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗിക ആരോപണത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്കു പിന്തുണയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ആരോപണത്തില്‍ അക്ബര്‍ മറുപടി നല്‍കണമെന്നും അതുവരെ ഇരകളായവരെ അപമാനിക്കരുതെന്നും ഇറാനി ആവശ്യപ്പെട്ടു. വിഷയത്തില്‍ താന്‍ മറ്റ് അഭിപ്രായം പറയുന്നില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. എം.ജെ അക്ബറിനാണ് വിഷയത്തില്‍ നന്നായി മറുപടി നല്‍കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ വനിതാ സഹപ്രവര്‍ത്തകരെ മാധ്യമങ്ങള്‍ കേള്‍ക്കുന്നതിനെ ഞാന്‍ അബിനന്ദിക്കുന്നു. അതുകൊണ്ട് എം.ജെ അക്ബര്‍ തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കണം. ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ കളിയാക്കലുകള്‍ക്ക് ഇരയാക്കരുതെന്നും സ്മൃതി ഇറാനി പറഞ്ഞു.

Top