ബ്രൂവറി വിവാദം; എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാർത്താകുറിപ്പിൽ അന്വേഷണം

ബ്രൂവറി വിവാദത്തിൽ എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പിനെ കുറിച്ച് അന്വേഷണം.

വാർത്താക്കുറിപ്പ് വ്യാജമാണോ എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷ്ണൽ ചീഫ് സെക്രട്ടറി ആശാ തോമസ് അഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവിന് മറുപടിയായിട്ടായിരുന്നു വാർത്താക്കുറിപ്പ് നൽകിയത്.

ബ്രൂവറിയ്ക്ക് അനുമതി കൊടുത്തത് ഏകെ ആണൻറണിയാണ്. ഇത് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിൻറെ വാദം പൊളിഞ്ഞു എന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് എക്‌സൈസ് വകുപ്പിൻറെ പേരിൽ പുറത്തുവന്നത്. എന്നാൽ ഈ വാർത്താ കുറിപ്പ് ചട്ടലംഘനം ആണെന്ന് വ്യക്തമാക്കി ചെന്നിത്തല സ്പീക്കർക്ക് പരാതി നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top